2011, ജൂൺ 28, ചൊവ്വാഴ്ച

ബൂലോഗ ബ്ലോഗരേ...... പൂയ്യ്... ഞാനൊരു പാവം ചുമട്ടുകാരൻ...... ജീവിക്കാനായ് ചുമടെടുക്കുന്നൂ...   പേര്... ഒരു പേരിലെന്തിരിക്കുന്നൂ എന്ന് പണ്ടൊരാള് ചോദിച്ചിട്ടുണ്ടെന്ന് ഞാൻ കേട്ടിട്ടൊണ്ട്.. കേട്ടോ... തൊഴിൽ .. പറയാതെതന്നെ അറിയാമല്ലോ.. ജാതി (ചോദിക്കരുത്).... നായര്, വാര്യര് എന്നിങ്ങനൊയൊക്കെ പറയുന്നതു പോലെ ഇപ്പോൾ ബ്ലോഗര് എന്നു പറയാമോ ആവോ.... ചില ജാതികള് പറഞ്ഞാൽ ജാമ്യം പോലും കിട്ടില്ല എന്നായിട്ടൊണ്ട്... എന്നാലും ഇജ്ജാതി മനുഷേരുടെ കൂടെ കൂടിയാൽ കൊഴപ്പമില്ല എന്നു തോന്നണൂ.. ബാക്കി കാര്യങ്ങളൊക്കെ വഴിയേ പറയാം.. തൽക്കാലം ഞാനെന്റെ ചുമടുമായി പോകട്ടെ.....

11 അഭിപ്രായങ്ങൾ:

  1. നന്ദി കാര്‍ന്നോരെ..സ്വാഗതം ചെയ്തതിന്‌ ... വീണ്ടും കാണാം... തല്‍ക്കാലം ചുമടുമായി പോകട്ടെ....

    മറുപടിഇല്ലാതാക്കൂ
  2. ചുമട്ടുകാരന്‍ എന്നല്ലേ പേര്. ആയതിനാല്‍ സി.കെ.ബ്‌ളോഗര്‍ എന്നാക്കാം!

    മറുപടിഇല്ലാതാക്കൂ
  3. ഒരു ചുമട്ടുകാരന് എന്ത് ചുരുക്കെഴുത്ത് സർ, നീട്ടിയാലും ചുരുക്കിയാലും ചുമടിന്റെ ഭാരം കുറയില്ലല്ലോ സർ, എങ്കിലും സാറിന്റെ നിർദ്ദേശത്തിന് നന്ദി.... വീണ്ടും കാണാം, തൽക്കാലം ചുമടുമായിപ്പോകട്ടെ....

    മറുപടിഇല്ലാതാക്കൂ
  4. ഏയ്....കൂലീഈഈഈഈഈഈഈഈ.....
    (ഞാനോടി)

    ഈ വേർഡ് വെരിഫിക്കേഷൻ ചുമക്കണ്ട ട്ടോ

    മറുപടിഇല്ലാതാക്കൂ
  5. സീതേ.... മാരനല്ല ഞാൻ, മാരീചനാണുഞാൻ.... രാമായണത്തിലെൻ നിയോഗം ചുമന്നു ഞാൻ.... കൂലി കിട്ടീ, മരണദണ്ഡനം... ചുമട് ചുമട്ടുകാരനന്യം.... കൂലി സ്വന്തവും..തൽക്കാലം ചുമടുമായിപ്പോകട്ടെ ഞാൻ... വിട

    മറുപടിഇല്ലാതാക്കൂ
  6. കൂട്ടാരോ....മാരീചക്കഴ്ചകളിനിയീ സീതയെ ഭ്രമിപ്പിക്കില്ല...കാലം കഴിഞ്ഞു പോയിരിക്കുന്നു...ഹിഹി..അതേയ് ഇദ്ദേഹത്തിന്റെ ഫോളോവേർസ് ഗാഡ്ജെറ്റ് എബടെ...ആതാരേലും ചുമന്നു മാറ്റിയോ...ഹിഹി...അബടെ വന്നത് ഈഡിപ്പസിനെ നോക്കീട്ടോടിപ്പോരാനാർന്നോ...

    മറുപടിഇല്ലാതാക്കൂ
  7. ശീതേ... നിന്റെ അക്ഷരത്തെറ്റുകൾ കാലത്തിന്റെ തെറ്റുകളാവാം... എങ്കിലും അവ മായ്ക്കപ്പെടുക തന്നെ ചെയ്യും... മാരീചക്കാഴ്ചകൾ ആരെ ഭ്രമിപ്പിച്ചാലും മാരീചന് ആ കാഴ്ചകൾ മരണത്തിന്റെ മുന്നൊരുക്കം മാത്രം... ഇനിയൊരിക്കലും നിന്നെയത് ഭ്രമിപ്പിക്കാതിരിക്കട്ടെ! ഈഡിപ്പസിന്റെ ചുമട് ചുമട്ടുകാരന് ചുമക്കാനാവില്ല! നിയോഗങ്ങൾ ചുമടുകളായിപ്പിറന്നാൽ പിന്നെ ചുമക്കാതെ തരമില്ലടോ! ഇറക്കിവെക്കാൻ ഒരു ചുമടുതാങ്ങി പോലുമുണ്ടാവില്ല... ഫോളോവേർസ് ഗാഡ്ജറ്റ്?.... അവ ചുമട്ടുകാരന് കൂലിയില്ലാത്ത ചുമടുകൾ മാത്രം... തൽക്കാലം പോട്ടേടീ മൈ....ഥിലീ. (ശൈലീ കലാഭവൻ മണിയുടേത്) തൽക്കാലം ചുമടുമായിപ്പോകട്ടെ.....

    മറുപടിഇല്ലാതാക്കൂ
  8. ചുമട്ടുകാരോ...ഇതെങ്ങടേക്കാ ഈ പോക്ക്..പോസ്റ്റൊന്നും ഇടണില്യോ...ഒന്നു വന്നു കമന്റാനാർന്നു...:)

    മറുപടിഇല്ലാതാക്കൂ
  9. ചുമട്ടുകാരാ..സ്വാഗതം,
    ചുമട് ഒരു നിമിഷം താഴെ ഇറക്കിവെച്ച് ഒരു പോസ്റ്റ്‌ ഇടു...:)

    മറുപടിഇല്ലാതാക്കൂ
  10. പ്രിയ വേനൽ‌പക്ഷീ, ചുമട് ഇറക്കുന്നത് ലക്ഷ്യത്തിൽ മാത്രം... അതാണ് ചുമടിന്റെ നീതിശാസ്ത്രം, അല്ലെങ്കിൽ കൂലിയില്ല... പക്ഷിക്ക് പറന്നിറങ്ങാൻ കൂടുകളേറെയുണ്ടെന്നു തോന്നുന്നു...വേനലിൽ വെള്ളവും ആവശ്യത്തിന് ഉണ്ടാകുമല്ലോ?... പരിചയപ്പെട്ടതിൽ സന്തോഷം...വീണ്ടും കാണാം, തൽക്കാലം ചുമടുമായിപ്പോകട്ടെ...

    മറുപടിഇല്ലാതാക്കൂ